ഒമാനിൽ വീണ്ടും രാത്രിയാത്രാ വിലക്ക്
രാത്രി എട്ടുമുതൽ പുലർച്ചെ നാലുവരെയാണ് വിലക്ക്
Update: 2021-06-19 18:50 GMT
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നാളെ മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്നു നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് അനിശ്ചിതകാലത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
രാത്രി എട്ടുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. ഈ സമയം ജനങ്ങൾ പുറത്തിറങ്ങരുത്. വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം. ഹോം ഡെലിവറിക്ക് അനുവാദമുണ്ട്.
മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ യാത്രാവിലക്ക് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യമേഖല കനത്ത സമ്മർദത്തിലാണെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.