സലാലയിൽ ഈദ് ആഘോഷിച്ച് മലയാളി കൂട്ടായ്മകൾ
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന് ഈദ് ഒത്തു ചേരലിന് നൂറുകണക്കിനാളുകളാണ് പള്ളികളിൽ എത്തിയത്
ഒമാന്‍: ഒമാനിലെ സലാലയിൽ ഈദ് ആഘോഷം നടന്നു. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരങ്ങൾ നടന്നു. സലാലയിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈദ് നമസ്കാരങ്ങളിൽ നിരവധി പേർ പങ്കെടുത്തു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന് ഈദ് ഒത്തു ചേരലിന് നൂറുകണക്കിനാളുകളാണ് പള്ളികളിൽ എത്തിയത്. ഐ.എം.ഐ സലാല മസ്ജിദ് ഉമർ റവാസിൽ നടത്തിയ ഈദ് നമസ്കാരത്തിന് കെ.ഷൗക്കത്തലി മാസ്റ്റർ നേതൃത്വം നൽകി.സത്യത്തേയും നീതിയെയും എതിർക്കുന്ന ഇസ്‍ലാം വിരുദ്ധ ശക്തികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. രൂക്ഷമായ ഇസ് ലാമോഫോബിയ നില നിൽക്കുന്ന ഈ കാലഘട്ടത്തിലും ഖുർ ആനിന്‍റെ വെളിച്ചം മുറുകെ പിടിച്ച് മുന്നോട്ട് പോകണം.തുല്യ നാണയത്തിലുള്ള പ്രതികരണം ആരോഗ്യകരമല്ല. റമദാനിലൂടെ നേടിയെടുത്ത സൂക്ഷ്മത ജീവിതത്തിലുടനീളം പാലിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുന്നി സെന്‍റർ മസ്ജിദ് ഹിബ് റിൽ നടത്തിയ ഈദ് നമസ് കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി നേത്യത്വം നൽകി. ഇന്ത്യൻ ഇസ് ലാഹി സെന്‍റര്‍ ഒരുക്കിയ ഈദ് നമസ്കാരം മസ്ജിദ് റവാസിൽ നടന്നു എൻ.എം. മുഹമ്മദലി നേതൃത്വം നൽകി.