2024 ജൂലൈ വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷം വാഹനങ്ങൾ
സ്വകാര്യ രജിസ്‌ട്രേഷൻ 79.4%
Update: 2024-09-17 11:47 GMT
മസ്‌കത്ത്: 2024 ജൂലൈ അവസാനം വരെയായി ഒമാനിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 1,711,702 ആയി, സ്വകാര്യ രജിസ്‌ട്രേഷൻ 1,358,320 (79.4%). നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാണിജ്യ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ 249,243 (14.6%), വാടക വാഹനങ്ങൾ 37,053 (2.2%) ആയി. അതേസമയം, ടാക്‌സി വാഹനങ്ങൾ 28,086 ൽ എത്തി, ഇത് 1.6% ആണ്.