ഒമാൻ-സ്വിറ്റ്‌സർലാൻഡ് ഉഭയകക്ഷി ബന്ധത്തിന്റെ അമ്പതാം വാർഷികം: ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി
ഒമാനും സ്വിറ്റ്‌സർലാൻഡും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1973 മുതൽ ആണ്
Update: 2023-11-30 18:03 GMT
ഒമാൻ-സ്വിറ്റ്‌സർലാൻഡ് ഉഭയകക്ഷി ബന്ധത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനായി ഒമാൻ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന അനാച്ഛാദന ചടങ്ങിൽ സ്വിറ്റ്‌സർലാൻഡ് പ്രസിഡൻറ് ഡോ.അലൈൻ ബെർസെറ്റ് പങ്കെടുത്തു. സംയുക്ത സ്റ്റാമ്പിൽ ബഹ്ല വിലായത്തിലെ ചരിത്രപരമായ ജിബ്രീൻ കോട്ട, സ്വിസ് നഗരമായ നിക്ലാസിലെ ''വാൾഡിഗ്'' കോട്ട എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒമാനും സ്വിറ്റ്‌സർലാൻഡ് തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1973 മുതൽ ആണ്. അതിനുശേഷം സമാധാനം, സുരക്ഷ, സാമ്പത്തിക വികസനം എന്നിതത്വങ്ങളിലൂന്നി രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം തുടരുകയും ചെയ്തു.