ഒമാനിൽ സ്‌കൂൾ വിദ്യാർഥിനി കാറപകടത്തിൽ മരിച്ചു
Update: 2023-08-04 02:19 GMT
ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ പെട്ട് വിദ്യാർഥിനി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും രണ്ടാം തരം വിദ്യാർഥിനിയുമായ അൽന ടകിൻ ആണ് മരിച്ചത്.
ബുധാഴ്ച ഉച്ചക്ക് ശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. സ്‌കൂൾ വിട്ട് അമ്മക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഒമാനിലെ സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയാണ്.