'അല്‍ മുസ്ലിമ; ചരിത്രവും വര്‍ത്തമാനവും' മാഗസിന്‍ പ്രകാശനം ചെയ്തു

Update: 2022-06-16 04:43 GMT
Advertising

സ്ത്രീ ശാക്തീകരണത്തിന് പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് 'അല്‍ മുസ്ലിമ; ചരിത്രവും വര്‍ത്തമാനവും' മാഗസിന്‍ പ്രകാശനം ചെയ്തു. തനിമ ഒമാന്‍ വനിത വിഭാഗം തയ്യാറാക്കിയ മാഗസിന്‍ പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ പി. റുക്‌സാനയാണ് പ്രകാശനം ചെയ്തത്. റസിയ മുഹമ്മദലി മാഗസിന്‍ ഏറ്റുവാങ്ങി.

തനിമ മുഖ്യ രക്ഷാധികാരി പി.ബി സലിം പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാചകന്‍ ആയിഷയെ വിവാഹം ചെയ്ത പ്രായമായിരുന്നു പ്രവാചക നിന്ദക്ക് കാരണമെങ്കില്‍ ചരിത്രത്തില്‍ ധാരാളം നവോത്ഥാന നായകരെ നമ്മള്‍ ഇത്തരത്തില്‍ വിമര്‍ശിക്കേണ്ടി വരുമെന്ന് മഖ്യപ്രഭാഷണം നിര്‍വഹിച്ച പി. റുക്‌സാന പറഞ്ഞു.

മുസ്ലിം സ്ത്രീയുടെ അസ്ഥിത്വവും വ്യക്തിത്വവും ആത്മാഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സ്വത്വം തിരിച്ചറിഞ്ഞ് സ്വയം സംസ്‌കരണത്തിന് തയ്യാറാവേണ്ടതുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച തനിമ വനിതാ വിഭാഗം പ്രസിഡന്റ് സഫിയ ഹസ്സന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷീജ അബ്ദുല്‍ ജലീല്‍, ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈത്ത് അധ്യാപിക നൂര്‍ജഹാന്‍ നാസര്‍, യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ ലക്ച്ചറര്‍ എം.എ നിഷ എന്നിവരും സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സഹല അബ്ദുല്‍ ഖാദര്‍ സ്വാഗതവും തനിമ വനിത സെക്രട്ടറി ഷബീറ ഷക്കീല്‍ നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News