ഒമാനിൽ എല്ലാ കോവിഡ്​ നിയന്ത്രണങ്ങളും ഒഴിവാക്കി

Update: 2022-05-22 11:41 GMT
Advertising

ഒമാനിൽ ​ കോവിഡ്​ മഹാമാരിയുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി എടുത്തുകളഞ്ഞു. ഇന്നു ചേർന്ന കോവിഡ്​ അവലോകന യോഗത്തിലാണ്​ സുപ്രീം കമ്മിറ്റി ​ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തത്​. അ​തേ സമയം എല്ലാവരും മഹാമാരിക്കെതിരെയുള്ള മുൻകരുതൽ നൽപടികൾ സ്വീകരിക്കേണ്ടതാണെന്ന്​ നിർദ്ദേശിച്ചു.

പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ള ആളുകൾ വീട്ടിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി ഇടകലരുന്നത്​ ഒഴിവാക്കണം. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം.

പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. സ്വദേശികളും വിദേശികളശും ബൂസ്റ്റർ ഡോസുകൾ എടുക്കാൻ തയ്യാറാകണമെന്നും സപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News