മസ്കത്തിൽ ബീച്ചിൽ അപകടത്തിൽപെട്ടയാളെ രക്ഷിച്ചു
ബൗഷർ വിലായത്തിലെ ശാത്തി അൽ ഖുറത്തിലായിരുന്നു സംഭവം
Update: 2023-01-13 18:57 GMT


മസ്‌ക്കത്ത്: മസ്കത്തിൽ ബീച്ചിൽ അപകടത്തിൽ പ്പെട്ടയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. ബൗഷർ വിലായത്തിലെ ശാത്തി അൽ ഖുറത്തിലായിരുന്നു സംഭവം. ബീച്ചിൽ മുങ്ങിതാഴുകയായിരന്നയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ വാട്ടർ റെസ്‌ക്യൂ ടീമുകൾ എത്തി അടിയന്തിര സഹായം നൽകി.
പിന്നീട് ആവശ്യമായ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.ബീച്ചിൽ ഇറങ്ങുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, ഇതുപലപ്പോഴും പാലിക്കാത്തതാണ് വലിയ അപകടത്തിലേക്ക് നയിക്കാറ്.