പ്രവാസികളുടെ സുൽത്താനേറ്റ്; ഒമാനിലെ പ്രവാസികളിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശികൾ, രണ്ടാമതെത്തി ഇന്ത്യക്കാർ

ഒമാനിലെ സുഡാനി പ്രവാസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 110% വർധന

Update: 2024-10-24 16:02 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ആസ്ഥാനമാണ് ഒമാൻ. ദേശിയ സ്റ്റാസ്റ്റിക്‌സ് ആന്റ് ഇൻഫർമേഷൻ സെന്ററിന്റെ കണക്കുകൾ പ്രാകാരം നിലവിൽ ബംഗ്ലാദേശ് പ്രവാസികളാണ് ഏറ്റവും കൂടുതൽ ഒമാനിലുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 

സമീപ വർഷങ്ങളിൽ സുഡാൻ പ്രവാസികളുടെ എണ്ണത്തിലാണ് ഒമാനിൽ ഗണ്യമായ വർധനവ് കാണിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സുഡാനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 110 ശതമാനം വർധിച്ച് 24,080 ആയി. മ്യാൻമറിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 64.4 ശതമാനം വർധിച്ച് 31,166 ആയും ടാൻസാനിയയിൽ നിന്നുള്ളവരുടെ എണ്ണം 43.2 ശതമാനം വർധിച്ച് 22,196 ആയിട്ടുണ്ട്. ഈജിപ്തുകാരുടെ എണ്ണം 10.6 ശതമാനം വർധിച്ച് 44,317 ആയി ഉയർന്നു. നിലവിൽ 656,789 പ്രവാസികളുമായി ബംഗ്ലാദേശാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യക്കാരുടെ എണ്ണം 505,824 ആണ്. പട്ടികയിൽ മൂന്നാമത് പാകിസ്ഥാൻ പ്രവാസികളാണ്, 303,777 പേർ. 44,891 ഫിലിപ്പിനോകളും 25,260 ശ്രീലങ്കക്കാരും ഒമാനിലുണ്ട്. കൂടാതെ, ഇതര രാജ്യങ്ങളിൽ നിന്നുള്ള 148,376 പ്രവാസികളുമുണ്ട്.

ഒമാനിലെ മൊത്തം പ്രവാസി തൊഴിലാളികളുടെ എണ്ണം 1,808,672 ആയിരുന്നു. സ്വകാര്യ മേഖലയിൽ 1,420,587 പ്രവാസികളും 413,946 ഒമാനികളും ജോലി ചെയ്യുന്നു, അതേസമയം സർക്കാർ മേഖലയിൽ 42,300 പ്രവാസികളാണ് ജോലി ചെയ്യുന്നത്, ഒമാനികൾ 378,414 പേരാണ്. ഭൂരിഭാഗം പ്രവാസികളും നിർമ്മാണ മേഖലയിലാണ്. 442,916 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. മൊത്ത, ചില്ലറ വ്യാപാരത്തിൽ 273,537 പേരും, താമസ, ഭക്ഷണ സേവനങ്ങളിൽ 130,090 പേരും ജോലി ചെയ്യുന്നു. വാങ്ങൽ ശേഷി, സുരക്ഷിതമായ ആരോഗ്യ പരിപാലനം, ജീവിത നിലവാരം എന്നിവയിൽ ഒമാൻ സുൽത്താനേറ്റ് വളരെ ഉയർന്ന റാങ്കിലാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News