ഒമാനിൽ പുസ്തകോത്സവത്തിന് തുടക്കമായി

7500ൽപരം എഴുത്തുകാരുടെ 50,000 ത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്

Update: 2023-01-12 19:04 GMT
Advertising

ഒമാനിലെ ഇന്ത്യൻ സോഷൽ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന പുസ്തകോത്സവത്തിന് തുടക്കമായി. ഒമാനിലെ പുസ്തക വിതരണക്കാരായ അൽബാജ് ബുക്‌സുമായി സഹകരിച്ച് നടത്തുന്ന പരിപാടി ഈ മാസം 15വരെ നീണ്ടു നിൽക്കും. പുസ്തകോത്സവം ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് ഉദ്ഘാടനം ചെയ്തു. 7500ൽപരം എഴുത്തുകാരുടെ 50,000 ത്തിലധികം പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

രാവിലെ പത്തു മണിമുതൽ മുതൽ രാത്രി പത്തുമണിവരെയാകും പ്രദർശനം. പുസ്ത പ്രദർശനത്തിനു പുറമെ സാഹിത്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവ നടക്കും. ആദ്യ ദിവസംതന്നെ പുസ്തകോത്സവത്തിന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വരുംദിവസങ്ങളിൽ കൂടുതൽ അക്ഷരപ്രേമികൾ ഇവിടെ എത്തുമെന്നാണ് കരുതുന്നത്.


Full View


Book festival organized by Indian Social Club of Oman in association with Indian Embassy has started

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News