ഒമാനിൽ ബിസിനസ് പ്രമോഷനുകൾക്ക് ഇനി മുൻകൂർ അനുമതി ആവശ്യമില്ല

വിപണിയിൽ മത്സരം വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം

Update: 2024-07-03 15:02 GMT
Advertising

മസ്കത്ത്: ഒമാനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇനി പ്രമോഷൻ ക്യാമ്പയ്‌നുകൾ ആരംഭിക്കുന്നതിന് വാണിജ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. വിപണിയിൽ മത്സരം വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

അതേസമയം, പ്രമോഷണുകൾക്ക് ചില വ്യവസ്ഥകൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

  • പരമാവധി 30 ശതമാനം വരെ ഓഫറുകൾ നൽകാം
  • ആഴ്ചയിൽ 3 ദിവസത്തിൽ കൂടുതൽ ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകാൻ പാടില്ല
  • ഇത്തരത്തിൽ മാസത്തിൽ 3 തവണ വരെ പ്രമോഷനുകൾ സംഘടിപ്പിക്കാം

ഇതുകൂടാതെ ഡിസ്‌കൗണ്ടുകളോ പ്രമോഷനുകളോ നൽകാൻ ഉദ്ദേശിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ ഇ-മെയിൽ വഴി അറിയിക്കുകയും വേണം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News