തൊഴിൽ നിയമലംഘനം; ഒമാനിൽ 919 പ്രവാസികളെ നാടുകടത്തി
ജൂണിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധന ക്യാമ്പയിനെ തുടർന്നാണ് നടപടി
Update: 2024-07-02 12:08 GMT
മസ്‌കത്ത്: നിയമലംഘനത്തെ തുടർന്ന് ഒമാനിൽ 900 ത്തിലധികം പ്രവാസി തൊഴിലാളികളെ നാടുകടത്തി. 2024 ജൂണിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധന ക്യാമ്പയിനെ തുടർന്നാണ് നടപടി. തൊഴിൽ മന്ത്രാലയവും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസ് കോർപ്പറേഷനിലെ ഇൻസ്‌പെക്ഷൻ യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 1366 നിയമലംഘകരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പുരുഷ സ്ത്രീ തൊഴിലാളികളടക്കം 919 നിയമ ലംഘകരെ നാടുകടത്തുകയും ചെയ്തു.
സ്വകാര്യമേഖലയിലുള്ളതും പ്രവാസികളുടെ തൊഴിലാളികളുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും മന്ത്രാലയം പരിശോധന ശക്തമാക്കുകയാണ്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2024 ന്റെ ആദ്യ പകുതിയിൽ 9,042 പുരുഷമ്മാരെയും 7,612 സ്ത്രീകളെയും നാടുകടത്തിയിരുന്നു.