മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കാതോലിക ബാവ സലാലയിലെത്തുന്നു

ഡിസംബർ 24 ന് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ചർച്ചിൽ നടക്കുന്ന ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് കാതോലിക സംബന്ധിക്കും കാർമ്മികത്വം വഹിക്കും

Update: 2022-12-21 17:46 GMT
Advertising

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സലാലയിലെത്തുന്നു. ഡിസംബർ 23 വെള്ളി വൈകിട്ട് 4.30 ന് സലാലയിൽ എത്തിച്ചേരുന്ന അദ്ദേഹത്തിന് എയർപോർട്ടിൽ സ്വീകരണം നൽകും അന്നേ ദിവസം ആറ് മണിക്ക് ദാരീസിലെ ക്രിസ്ത്യൻ സെന്ററിൽ വിപുലമായ സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. തുടർന്ന് സന്ധ്യ പ്രാർത്ഥനക്ക് ബാവ നേത്യത്വം നൽകും. ശേഷം വിപുലമായ പൊതു സമ്മേളനം ഒരുക്കിയിട്ടുണ്ട്. സഭയുടെ കുന്നംകുളം ഭദ്രാസന മെത്രപ്പോലീത്ത ഡോ: ഗീ വർഗീസ് മാർ യൂലിയോസും ബാവയോടൊപ്പം പരിപാടികളിൽ സംബന്ധിക്കും.

ഡിസംബർ 24 ന് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ചർച്ചിൽ നടക്കുന്ന ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് കാതോലിക ബാവ കാർമ്മികത്വം വഹിക്കും. ഡിസംബർ 25 ന് ബാബ സലാലയിൽ നിന്ന് മടങ്ങും . പരിപാടിയുടെ ഒരുക്കങ്ങൾക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടൂണ്ട്. ബേസിൽ തോമസ് വികാരി, സുനു ജോൺ (പബ്ളിസിറ്റി ) മാത്യുമാമൻ ( ട്രസ്റ്റി), ജോസഫ് വർഗീസ് (സെക്രട്ടറി) വിജു മോൻ വർഗീസ്, അബ്രഹാം കെ.ജി., സുനിൽ ബേബി ( കൺവീനർമാർ) എന്നിവരാണ് പരിപാടികൾക്ക് നേത്യത്വം നൽകുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News