കൊമോറോസ് എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞു
ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് വിവരം പുറത്തുവിട്ടത്
Update: 2024-07-16 08:39 GMT
മസ്‌കത്ത്: കൊമോറോസ് കൊടിവെച്ച എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞു. ഒമാനി തുറമുഖ പട്ടണമായ ദുക്മിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് വിവരം പുറത്തുവിട്ടത്. അൽ വുസ്ത ഗവർണറേറ്റിലാണ് ദുക്മം സ്ഥിതി ചെയ്യുന്നത്.
പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. അറബിക്കടലിന്റെ ഹൃദയഭാഗത്തായി ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയിലാണ് ദുക്മം സ്ഥതിചെയ്യുന്നത്.