ബിപോർജോയ്’ ചുഴലികാറ്റ് ഒമാൻ തീരത്തുനിന്ന് 1020 കിലോമീറ്റർ അകലെ
അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലികാറ്റ് ഞായറാഴ്ച വരെ ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷകേന്ദ്രം. ചുഴലികാറ്റ് ഒമാൻ തീരത്തുനിന്ന് 1020 കിലോമീറ്റർ അകലെയാണെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
‘ബിപോർജോയ്’ചുഴലികാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. മധ്യകിഴക്കൻ അറബികടലിനു മുകളിലാണ് നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം. അറബിക്കടലിന്റെ മധ്യഭാഗത്ത് നിന്നും വടക്കോട്ട് ആണ് കാറ്റിന്‍റെ സഞ്ചാരദിശ.
ചുഴലികാറ്റിന്‍റെ ഭാഗമായുണ്ടായ മേഘങ്ങൾ ഒമാനി തീരത്ത് നിന്ന് 630 കിലോമീറ്റർ അകലെയാണ് ഉള്ളത്. മണിക്കൂറിൽ 118മുതൽ 120 കി.മീറ്റർ വേഗതയിലോണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റ് പാക്കിസ്താനിലേക്കോ ഇന്ത്യയിലേക്കോ നീങ്ങാനോ കടലിൽ പതിക്കാനോ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ റാഷിദ് അൽ ഖദുരി പറഞ്ഞു.
സുൽത്താനേറ്റിനെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി സ്ഥിതിഗതികൾ നിരീക്ഷിക്കുനുണ്ട്. ശനിയാഴ്ച ചുഴലികാറ്റ് കാറ്റഗറി രണ്ടിലേക്ക് മാറി തീവ്രമാകാൻ സാധ്യയുണ്ട്.എന്നാൽ ഞായറാഴ്ചയോടെ കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് മാറും. ഞായറാഴ്ചവരെ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.