ഖത്തറും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനെ ഒമാൻ സ്വാഗതം ചെയ്തു
Update: 2023-06-20 02:04 GMT
ഖത്തറും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനെ ഒമാൻ സ്വാഗതം ചെയ്തു.
മേഖലയിലെ രാജ്യങ്ങൾക്കും സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുന്നതിന് നടപടി സഹായകമാകുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അൽ ഉല കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്.