ഒമാനിലെ തെക്കൻ ശർഖിയയിൽ നേരിയ ഭൂചലനം
Update: 2023-06-02 09:33 GMT
ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം ജലാൻ ബാനി ബു അലി വിലായത്തിൽ ഇന്നലെ രാവിലെ 6.54നാണ് ഉണ്ടായത്. സൂർ വിലായത്തിൽനിന്ന് 54 കിലോമീറ്റർ തെക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.