സലാലയില്‍ ഈദ് നിശ പെരുന്നാള്‍ ദിനത്തില്‍
Update: 2023-06-23 16:52 GMT
സലാല: ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് സംഗമം 'ഈദ് നിശ 23' എന്ന പേരില്‍ ഐഡിയല്‍ ഹാളില്‍ നടക്കും. ജൂണ്‍ 28 പെരുന്നാള്‍ ദിനത്തില്‍ വൈകിട്ട് 7.30 നാണ് പരിപാടി ആരംഭിക്കുക.
ഇന്ത്യന്‍ സ്‌കൂള്‍ മനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കര്‍ സിദ്ദീഖ് പരിപാടി ഉദ്‌ഘാടനം ചെയ്യും. സലാലയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്നവതരിപ്പുക്കുന്ന ഗാനമേള, ഒപ്പന , അറബിക് ഡാന്‍സ്, കോല്‍കളി, ദഫ് തുടങ്ങിയ വിവിധ കലാ പരിപാടികളും നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ജെ. സാബുഖാന്‍ അറിയിച്ചു.