ഒമാനിൽ നിർമ്മാണ സ്ഥലങ്ങളിൽ മോഷണം നടത്തിയ എട്ടു പ്രവാസികൾ പിടിയിലായി
മസ്കത്ത്, സൗത്ത് ബാത്തിന ഗവർണറേറ്റുകളിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിലാണ് പ്രതികൾ മോഷണം നടത്തിയത്
Update: 2024-08-28 10:51 GMT
മസ്കത്ത്: ഒമാനിൽ നിർമാണിത്തിലിരിക്കുന്ന വീടുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ച എട്ട് പ്രവാസികളെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത്, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ വീടുകളിലാണ് ഇവർ മോഷണം നടത്തിയത്.
'മസ്കത്ത് സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ നിർമ്മാണത്തിലിരിക്കുന്ന വിവിധ വീടുകളിൽ നിന്ന് കേബിളുകൾ, വയറുകൾ ജനറേറ്റർ ഭാഗങ്ങൾ എന്നിവ മോഷ്ടിച്ച എട്ട് ഏഷ്യക്കാർ പിടിയിലായി. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി' റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.