മസ്കത്തില്‍ ഇലക്ട്രിക് ഗെയിം യന്ത്രം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്ക്

പരിക്ക് നിസ്സാരമെന്ന്​ അധികൃതർ

Update: 2023-02-01 10:21 GMT
Advertising

മസ്‌കത്ത്: മസ്കത്ത് നൈറ്റ്‌സിന്‍റെ ഭാഗമായി ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്‌സിബിഷന്‍ സെന്‍ററില്‍ ഒരുക്കിയ അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ ഇലക്ട്രിക് ഗെയിം യന്ത്രം തകര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. നിസാര പരിക്കുകളാണ്​ പറ്റിയിട്ടുള്ളതെന്ന്​ അധികൃതർ അറിയിച്ചു.

ഗെയിം പുരോഗമിക്കുന്നതിനിടെ യന്ത്രത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഫെസ്റ്റിവലിന്‍റെ ഭാഗമായി താത്കാലികമായി സ്ഥാപിച്ച ഇലക്ട്രിക് ഗെയിം യന്ത്രമാണ് കറങ്ങിക്കൊണ്ടിരിക്കെ താഴേക്ക് പതിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News