പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകിത്തുടങ്ങും

നിലവിൽ 22,000 ലധികം ആളുകളാണ് പെൻഷൻ കൈപറ്റുന്നത്

Update: 2022-03-23 16:14 GMT
Advertising

പ്രവാസി ക്ഷേമ നിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക് മൂവായിരവും നിലവിൽ പ്രവാസികൾ ആയിരിക്കുന്ന കാറ്റഗറിയൽപെട്ടവർക്ക് 3,500രൂപയുമാണ് പെൻഷൻ.

ക്ഷേമ നിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.എന്നാൽ, ഇതിന്‍റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് വന്നത്. സോഫ്റ്റ് വെയർ അപ്ഡേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്തമാസം മുതൽ പുതുക്കിയ പെൻഷൻ വിതരണം ചെയ്യും.

തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക് മൂവായിരവും നിലവിൽ പ്രവാസികൾ ആയിരിക്കുന്ന കാറ്റഗറിയൽപെട്ടവർക്ക് 3,500രൂപയുമാണ് പെൻഷൻ. മുമ്പ് ഇത് എല്ലാവർക്കും 2000 ആയിരുന്നു. നിലവിൽ 22,000ൽ അധികം ആളുകളാണ് പെൻഷൻ കൈപറ്റുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News