ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ശൈത്യ കാല അവധിയോടനുബന്ധിച്ച് ഫ്യൂച്ചർ അക്കാദമി ഫോർ സ്പോട്സ് സലാലയിൽ വിദ്യാത്ഥികൾക്കായി സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
അൽ നാസർ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ ജനുവരി ആറ് വരെ നടന്ന ക്യാമ്പിൽ 28 പെൺകുട്ടികൾ ഉൾപ്പടെ 130 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ലോയ്ഡ് കെല്ലർ, കസൂൻ, നിലങ്ക എന്നിവർ മുഖ്യ പരിശിലകരായിരുന്നു. ശാന്തി,റോഷൻ,സച്ചു, റിജുരാജ്,സഹദ് എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി.
സമാപന ചടങ്ങിൽ ദോഫാറിലെ കൾച്ചർ ,യൂത്ത്, സ്പോട്സ് ഡി.ജി മൂസ അബ്ദുല്ല സൈഫ് അൽ ഖസബി മുഖ്യാതിഥി ആയിരുന്നു. ഡയറൿടർ അലി മുഹമ്മദ് ബാക്കി, എംബസി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, അൽ നാസർ ക്ലബ് പ്രസിഡന്റ് ആമിർ ഷൻഫരി, സാലം അൽ മആഷനി എന്നിവരും സംബന്ധിച്ചു.
വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും മൊമന്റൊയും സമ്മാനിച്ചു. മാധ്യമ പ്രവർത്തകൻ കെ.എ സലാഹുദീന് ഉപഹാരം നൽകി. ഫ്യൂച്ചർ അക്കാദമി എം.ഡി ജംഷാദ് അലിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്.