സലാല കുടുംബ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു
Update: 2025-01-05 16:43 GMT
സലാല കുടുംബ സൗഹൃദ കൂട്ടായ്മയുടെ രൂപീകരണവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. സ്വകാര്യ റെസ്റ്റോറന്റിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. സബീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ കലാ പരിപാടികളും നടന്നു. വനിത കോർഡിനേറ്റർ പ്രതിഭ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു. കനകരാജ്, സുനിൽ കുമാർ, ബിനിസ്ഷ്, സജിത് എന്നിവർ നേത്യത്വം നൽകി.