നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐ.സി.എഫ് ഒമാൻ

ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസികൾക്കുള്ള സൗജന്യ ടിക്കറ്റ് പദ്ധതിയിൽ ആദ്യ ടിക്കറ്റ് പത്തനംതിട്ട സ്വദേശിക്ക് കൈമാറി.

Update: 2024-03-20 16:53 GMT
Advertising

മസ്‌കത്ത്: നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐ.സി.എഫ് ഒമാൻ. അർഹത മാത്രം മാനദണ്ഡമാക്കിയാണ് ടിക്കറ്റുകൾ നൽകുന്നത്. ഒമാനിൽ സാമ്പത്തിക പരാധീനത മൂലം നാടണയാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ സൗജന്യ ടിക്കറ്റ് ലഭിക്കാൻ ഐ.സി.എഫിന്റെ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റെടുത്ത് നാട്ടിൽ പോകുന്നതിന് സാമ്പത്തിക സാഹചര്യം ഇല്ലാത്തതിനെ തുടർന്ന് ദീർഘകാലമായി കുടുംബത്തെ നേരിൽ കാണാൻ സാധിക്കാത്ത പ്രവാസികൾക്കും ജോലി തേടിയെത്തി ദുരിതത്തിലാവുകയും നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കും രോഗികളായി നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ടവർക്കും ടിക്കറ്റിന് അർഹതയുണ്ടായിരിക്കും. അപേക്ഷകരുടെ സാഹചര്യങ്ങൾ വിശദമായി പഠിച്ചശേഷം പൂർണ്ണമായും അർഹതപ്പെട്ടവർക്കാണ് ടിക്കറ്റുകൾ നൽകുകകയെന്നും ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി അറിയിച്ചു.

ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസികൾക്കുള്ള സൗജന്യ ടിക്കറ്റ് പദ്ധതിയിൽ ആദ്യ ടിക്കറ്റ് കൈമാറി. ആറ് വർഷമായി സലാലയിൽ ജോലി സംംബന്ധമായ പ്രതിസന്ധിയിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന പത്തനംതിട്ട സ്വദേശിക്കാണ് ഐ.സി.എഫ് സലാല സെൻട്രൽ ഭാരവാഹികൾ നാട്ടിലേക്കുള്ള ടിക്കറ്റ് കൈമാറിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News