ഒമാന്‍ സുല്‍ത്താന്‍ ഇടപെട്ടു; ബ്രിട്ടീഷ് പൗരന്‍മാരെ മോചിപ്പിച്ച് ഇറാന്‍
ഇരുവരും യു.കെയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഒമാനില്‍ എത്തി
Update: 2022-03-17 05:13 GMT
തടവിലായിരുന്ന രണ്ട് ബ്രീട്ടീഷ് പൗരന്‍മാരെ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ ഇടപ്പെടലിനെ തുടര്‍ന്ന് ഇറാന്‍ മോചിപ്പിച്ചു. സഗാരി-റാറ്റ്ക്ലിഫ്, അനൂഷസ് അഷൗരി എന്നീ ബ്രീട്ടീഷ് പൗരന്‍മാരെയാണ് ഇറാന്‍ മോചിപ്പിച്ചത്.
ഇരുവരും യു.കെയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഒമാനില്‍ എത്തിയതായി ഒമാന്‍ വിദേശകാര്യമന്ത്രി സഈദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ട്വീറ്ററിലൂടെ അറിയിച്ചു. തടവുകാരുടെ മോചനത്തിനായി ഇടപ്പെടണമെന്ന് ബ്രിട്ടണ്‍ ഒമാനോട് ആവശ്യപ്പെടുകയായിരുന്നു.