മസ്‌കത്ത് ഗവർണറേറ്റിൽ കനത്ത മഴ

വിവിധ വിലായത്തുകളിൽ ഞായറാഴ്ച പുലർച്ചെ മുതലാണ് മഴ പെയ്തത്

Update: 2024-04-14 10:04 GMT
Advertising

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഞായറാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴ പെയ്തു. ജനങ്ങളും റോഡിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. റോഡുകളിൽ തെന്നലുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ ഗതാഗതം മന്ദഗതിയിലായെങ്കിലും വെള്ളക്കെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആമിറാത്ത് വിലായത്തിൽ വാഹനം ഒഴുകിയതിനെ തുടർന്ന് ഒരു പൗരനെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, മുൻകരുതൽ എന്ന നിലയിൽ ആമിറാത്ത്-ബൗഷർ റോഡ് അടച്ചതായി റോയൽ ഒമാൻ പൊലീസ് (ROP) അറിയിച്ചു.

 

അതിനിടെ, ഇബ്രി വിലായത്തിൽ രാവിലെ ആലിപ്പഴ വർഷം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഒമാൻ തലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയാണ് അനുഭവപ്പെടുന്നതെന്ന് ഒമാൻ ഒബ്‌സർവർ റിപ്പോർട്ടിൽ പറഞ്ഞു.

കാലാവസ്ഥാ മാറ്റം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവർണറേറ്റുകളിൽ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് (NCEM) ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ NCEM എല്ലാവരോടും ആഹ്വാനം ചെയ്തു.

അതേസമയം, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, ദാഖിലിയ, മസ്‌കത്ത്, സൗത്ത് ബത്തിന ഗവർണറേറ്റുകളിൽ വൈകുന്നേരം വരെ ശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇത് 30-120 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് 10-25 നോട്ട് ആയിരിക്കും.

ദാഖിറ, ബുറൈമി, നോർത്ത് ബത്തിന ഗവർണറേറ്റുകളിലും വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലുള്ള മഴയിൽ വാദികൾ (ഫ്‌ളാഷ് ഫ്‌ളഡ്) കടക്കരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവരോടും നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കാനും മഴക്കാലത്ത് കടൽ യാത്ര ഒഴിവാക്കാനും നിർദേശിച്ചു.


മുന്നറിയിപ്പുകൾ: ആലിപ്പഴത്തോടുകൂടിയ ശക്തമായ ഇടിമിന്നൽ മഴ പ്രതീക്ഷിക്കുന്നു (30-120 എം.എം) അത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. 15 - 45 നോട്ട് (28-83 കി.മീ/മണിക്കൂർ) വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം.

Heavy rain in Muscat governorate

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News