ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന 'തണലാണ് കുടുംബം ക്യാമ്പയിൻ' ഉദ്ഘാടനം ചെയ്തു
Update: 2024-12-31 17:51 GMT
മസ്‌കത്ത്: ജനുവരി ഒന്നു മുതൽ 31 വരെ ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന 'തണലാണ് കുടുംബം' കാമ്പയിനിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും ഡോ. സമീറ സിദ്ദീഖും മകൻ ഇഹ്‌സാനും ചേർന്ന് നിർവ്വഹിച്ചു.
ക്യാമ്പയിനോടനുബന്ധിച്ച് കുടുംബ സംഗമങ്ങൾ, ടേബിൾ ടോക്കുകൾ, വനിത മീറ്റുകൾ, ടീനേജ് സംഗമം, ഫ്‌ളാറ്റ് മീറ്റുകൾ, ഫാമിലി കൗൺസിലിംഗ്, പ്രശ്‌നോത്തരി, ജനസമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് കൺവീനർ പറഞ്ഞു. നാട്ടിൽ നിന്ന് വിശിഷ്ഠാതിഥികൾ ഇതിനായി എത്തുന്നുണ്ട്.
സ്വകാര്യ വസതിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി, വനിത പ്രസിഡന്റ് റജീന, യാസ് പ്രസിഡന്റ് മൻസൂർ വേളം, കോ കൺവീനർ സാഗർ അലി, ടീൻസ് പ്രതിനിധികളും സംബന്ധിച്ചു.