കോഴിക്കോട് കൂട്ടായ്മ സലാലയിൽ എം.ടി സ്മരണാഞ്ജലി സംഘടിപ്പിച്ചു

Update: 2024-12-31 12:50 GMT
Advertising

സലാല: അമരത്വം നേടിയ കഥാപാത്രങ്ങളിലൂടെ എം ടി കാലാതിവർത്തിയായി ജീവിക്കുമെന്ന് കെ.എസ്.കെ സംഘടിപ്പിച്ച 'സ്മരണാഞ്‌ജലി ' അഭിപ്രായപ്പെട്ടു. അഭിമാനിക്കാവുന്ന നിയമനിർമ്മാണത്തിലൂടെ ഡോ. മൻമോഹൻ സിങ്ങും എന്നും ഓർമ്മിക്കപ്പെടും. ഇഖ്‌റ അക്കാദമിയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു.

ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, റഷീദ് കല്പറ്റ, ഡോ. നിഷ്താർ, ബാലകൃഷ്ണൻ പാലോറ, സജി മാസ്റ്റർ, സിനു മാസ്റ്റർ, പ്രശാന്ത് നമ്പ്യാർ, ഡോ. ഹൃദ്യ എസ് മേനോൻ, ഡോ. ഷാജി പി ശ്രീധർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

രജിഷ ബാബു, കുട്ട്യേടത്തി എന്ന കഥയും അനല ഫിറോസ് മഞ്ഞ് എന്ന നോവലിലെ ഭാഗവും അവതരിപ്പിച്ചു. ബാബു സി. പി.യുടെ എം ടി ക്ക് ആദരാഞ്ജലികൾ എന്ന ഡോക്യൂമെന്ററി ഏറെ ഹൃദ്യമായി. ദാസൻ എം കെ, ഇഖ്ബാൽ മെത്തോട്ടത്തിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഹുസൈൻ കാച്ചിലോടി സ്വാഗതവും ദീപക് കുമാർ നന്ദിയും പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News