യു.ഡി.എഫ് സലാലയിൽ ഡോ. മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു
Update: 2024-12-31 12:29 GMT
സലാല: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണം യു.ഡി എഫിന്റെ നേത്യത്വത്തിൽ സലാലയിൽ നടന്നു. മ്യൂസിക ഹാളിൽ നടന്ന പരിപാടിയിൽ ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ രക്ഷിക്കാൻ പോവുന്നത് സൂപ്പർ ഹീറോമാരല്ല, സൂപ്പർ പോളിസികളാണ് എന്ന തത്വം കാട്ടിതന്നത് മൻമോഹൻ സിംഗാണെന്ന് അനുസ്മരണക്കുറിപ്പിൽ രാഹുൽ എൻ മണി പറഞ്ഞു.ഡോ.കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, റസൽ മുഹമ്മദ്, എ.പി.കരുണൻ, ഡോ. ഷാജി.പി.ശ്രീധർ ഉൾപ്പടെ നിരവധി സംഘടന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. റഷീദ് കൽപ്പറ്റ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.