ഒമാനിലെ പുതിയ വൈദ്യുതി നിരക്ക് ജനുവരി മുതൽ പ്രാബല്യത്തിൽ

Update: 2024-12-30 16:46 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിലെ പുതിയ വൈദ്യുതി നിരക്ക് ജനുവരിയിൽ പ്രാബല്യത്തിൽ വരും. അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ വൈദ്യുതി താരിഫുകൾ പ്രഖ്യാപിച്ചത്. വൈദ്യുതി കണക്ഷനും വിതരണത്തിനുമുള്ള താരിഫിലെ നിരവധി വ്യവസ്ഥകൾ ഭേദഗതി ചെയ്ത തീരുമാനമാണ് APSR ഡയറക്ടർ ബോർഡ് ചെയർമാൻ അറിയിച്ചത്. പൊതുതാൽപ്പര്യം കണക്കിലെടുത്ത് റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ, കാർഷിക, മത്സ്യബന്ധനം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ വൈദ്യുതി വിലനിർണയം കാര്യക്ഷമമാക്കാനാണ് പുതുക്കിയ താരിഫുകൾ ലക്ഷ്യമിടുന്നത്. 4000 കിലോ വാട്ട് വരെയുള്ള ഉപഭോഗത്തിന് ഒരു കിലോവാട്ടിന് 14 ബൈസയും 4,001 നും 6,000 kWh നും ഇടയിലുള്ള ഉപഭോഗത്തിന് 1 kWh ന് 18 ബൈസയുമാണ് നിരക്ക് ആറായിരത്തിന് മുകളിൽ 32 ബൈസയുമാണ്. എന്നാൽ അഡീഷനൽ അക്കൗണ്ട് താരിഫിൽ മാറ്റമുണ്ട്. ഈ വിഭാഗത്തിൽ 4000 കിലോവാട്ട് വരെയുള്ള ഉപഭോഗത്തിന് കിലോവാട്ടിന് 22 ബൈസയാണ്. നാലായിരം മുതൽ ആറായിരം വരെയുള്ളതിന്റെ നിരക്ക് 26 ബൈസയും

നോൺ റെസിഡൻഷ്യൽ വിഭാഗക്കാർക്ക് എല്ലാ ഉപഭോഗ തലങ്ങളിലും 1 kWh ന് 25 ബൈസ എന്ന ഫ്ളാറ്റ് നിരക്ക് ബാധകമാണ്. കാർഷിക, മത്സ്യബന്ധന വരിക്കാർക്ക് 3,000 kWh വരെയുള്ള ഉപഭോഗത്തിന് 1 kWh ന് 12 ബൈസയും 3,001 നും 6,000 kWh നും ഇടയിലുള്ള ഉപഭോഗത്തിന് 1 16 ബൈസയും 6,000 ന് മുകളിലാണെങ്കിൽ 24 ബൈസയുമാണ് നിരക്ക്. APSR അംഗീകരിച്ച ലൈസൻസിയുടെ വൈദ്യുതി കണക്ഷന് അനുസൃതമായിരിക്കും താരിഫ്. ഈ താരിഫുകളിൽ മീറ്ററിന്റെ വില, കണക്ഷൻ ആക്‌സസറികൾ, ഊർജ്ജ സ്രോതസ്സിനും വരിക്കാരുടെ വസ്തുവിനും ഇടയിലുള്ള സർവീസ് കേബിൾ അല്ലെങ്കിൽ ഇൻസ്റ്റാളേഷൻ ലേബർ ചെലവുകൾ എന്നിവ ഉൾപ്പെടുന്നില്ല.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News