ഒമാനില്‍ ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തത് 85 ശതമാനം പേര്‍
മസ്‌കത്ത് ഗവര്‍ണറേററിലെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഞായറാഴ്ചമുതല്‍ വാക്‌സസിന്‍ നല്‍കി തുടങ്ങി.
Update: 2021-10-25 17:43 GMT
ഒമാനില്‍ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേര്‍ ഒന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 73 ശതമാനം പേരും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
ആദ്യ ഡോസ് വാക്‌സിന്‍ 3,065,137 ആളുകകള്‍ സ്വീകരിച്ചത് . 2,614,000 പേര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആകെ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 5,679,000 ആണ്. വിദേശികള്‍ക്കടക്കം വിവിധ ഗവര്‍ണേറ്റുകളില്‍ വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കയിട്ടുണ്ട് സര്‍ക്കാര്‍.
മസ്‌കത്ത് ഗവര്‍ണറേററിലെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ഞായറാഴ്ചമുതല്‍ വാക്‌സസിന്‍ നല്‍കി തുടങ്ങി. വ്യാഴാഴ്ചവരെ ഇവിടെനിന്നും രാവിലെ എട്ട്മുതല്‍ ഉച്ചക്ക് ഒരുമണിവരെ വാക്സിന്‍ എടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.