ഇഖ്‌റ കെയർ നൗഷാദ് നാലകത്ത് മാനവികത അവാർഡ് വിതരണം വെള്ളിയാഴ്ച
ഡിസംബർ ആറിന് നടക്കുന്ന പരിപാടി ദോഫാർ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ ഉദ്ഘാടനം ചെയ്യും
സലാല: ഇഖ്‌റ കെയർ നൽകുന്ന മൂന്നാമത് നൗഷാദ് നാലകത്ത് മാനവികത അവാർഡ് വിതരണം ഡിസംബർ ആറ് വെള്ളിയാഴ്ച നടക്കും. രാത്രി 8 മണിക്ക് ലുബാൻ പാലസ് ഹാളിലാണ് പരിപാടി. ദോഫാർ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഈ വർഷം അവാർഡിനർഹനായ ജീവ കാരുണ്യ പ്രവർത്തകൻ ഒ.അബ്ദുൽ ഗഫൂറിന് നായിഫ് ഷൻഫരി അവാർഡ് കൈമാറും.
സോഷ്യൽ മീഡിയ അനലിസ്റ്റ് അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ഡോ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, വിവിധ സംഘടനാ ഭാരവഹികളും പരിപാടിയിൽ സംബന്ധിക്കും. ഡിന്നറോട് കൂടിയാണ് പരിപാടി അവസാനിക്കുകയെന്നും സലാലയിലെ മുഴുവൻ പ്രവാസികളെയും കുടുംബ സമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇഖ്‌റ കെയർ ഭാരവാഹികളായ ഹുസൈൻ കാച്ചിലോടി, ഷാജിദ് മരുതോറ, സ്വാലിഹ് തലശ്ശേരി, ഫായിസ് അത്തോളി എന്നിവർ അറിയിച്ചു.