ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് വ്യാജ മത്സരം: ബാങ്കിന്റെ പേരിൽ നടക്കുന്നത് തട്ടിപ്പാണെന്ന് ഒമാൻ പൊലീസ്

ബാങ്കിംഗ് വിവരങ്ങളും ഒടിപിയും കയ്യിലാക്കിയാണ് തട്ടിപ്പ്

Update: 2024-12-03 12:07 GMT
Advertising

മസ്‌കത്ത്: ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ഒരു ബാങ്കിന്റെ പേരിൽ മത്സരം നടത്തുന്നത് തട്ടിപ്പാണെന്ന് റോയൽ ഒമാൻ പൊലീസ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെന്റാണ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

ഒടിപിയും ഇലക്ട്രോണിക് ലിങ്ക് നൽകി വ്യക്തിപരവും ബാങ്കിംഗ് വിവരങ്ങളും കയ്യിലാക്കിയാണ് ഇരകളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

സംശയാസ്പദമായ സന്ദേശങ്ങൾ അവഗണിക്കാനും തട്ടിപ്പുകളെക്കുറിച്ച് അധികൃതരെ ഉടൻ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടു. ബാങ്കിംഗ് വിവരം ഓൺലൈനിൽ വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News