സലാല കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു
ഷഫീഖ് മണ്ണാർക്കാടിനെ പ്രസിഡൻ്റായും മുജീബ് വല്ലപ്പുഴയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു
Update: 2024-12-04 15:51 GMT
സലാല കെ.എം.സി.സിയുടെ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷഫീഖ് മണ്ണാർക്കാട് പ്രസിഡന്റും മുജീബ് വല്ലപ്പുഴ ജനറൽ സെക്രട്ടറിയും അബൂബക്കർ സിദ്ദീഖ് ട്രഷററുമാണ്. അലി കൊല്ലാരുതൊടിയാണ് ഉപദേശക സമിതി ചെയർമാൻ
കമ്മിറ്റി യോഗം ഷബീർ കാലടി ഉദ്ഘാടനം ചെയ്തു. വി.പി.അബ്ദു സലാം ഹാജി, അലി ഹാജി, അനസ് ഹാജി എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.