കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് ആണ് മരിച്ചത്
Update: 2021-07-06 19:55 GMT
ആഴ്ചകളായി കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിലെ ബർക്കയിൽ അന്തരിച്ചു. വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് (59) ആണ് മരിച്ചത്. നാലാഴ്ചയോളമായി ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സംബന്ധമായ ചികിത്സയിലായിരുന്നു.
പരേതരായ വി ഉസ്മാന്റെയും പാറമ്മൽ അസ്മയുടെയും മകനാണ്. ഭാര്യ: സൽമ, മക്കൾ: സൽമ, ഫിദ, ഇബ. മരുമകൻ ഇജാസ്, സഹോദരങ്ങൾ ആബിദ, അഷ്‌റഫ്, റഫീഖ്.
വർഷങ്ങളായി ബർക്കയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഷാഹുൽ ഹമീദ്.