സലാലയിൽ മദ്‌റസ ഫെസ്റ്റ് സംഘടിപ്പിച്ചു

Update: 2023-01-01 05:50 GMT
Advertising

അൽമദ് റസത്തുൽ ഇസ്ലാമിയ സലാല ' മദ്‌റസ ഫെസ്റ്റ് 2022' സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്‌കൂൾ മനേജ്‌മെന്റ് കമ്മറ്റി അംഗം ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

മദ്‌റസ ചെയർമാൻ ജി. സലീം സേഠ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.എസ് ഷമീർ, കൺവീനർ അബ്ദുല്ല മുഹമ്മദ്, കോ. കൺവീനർ മുസ്അബ് ജമാൽ, പി.ടി.എ വൈസ് പ്രസിഡന്റ് സഫർ ഇഖ്ബാൽ, ഫെസ്റ്റ് കൺവീനർ കെ. ഷൗക്കത്തലി സ്റ്റാഫ് സെക്രട്ടറി മദീഹ ഹാരിസ് എന്നിവർ സംബന്ധിച്ചു.



മൂന്ന് ദിവസങ്ങളിലായി മുപ്പതോളം ഇനങ്ങളിൽ ഇരുനൂറിലധികം വിദ്യാർത്ഥികളാണ് മത്സരിച്ചത്. സഫ, മർവ, അറഫ എന്നിങ്ങനെ ഗ്രൂപ്പുകളായി സംഘടിപ്പിച്ച മത്സരത്തിൽ മർവ ഹൗസ് ചാമ്പ്യന്മാരായി .

വിദ്യാർത്ഥികളുടെ സർഗവാസനകൾ പരിപോഷിക്കാൻ ഒരുക്കിയ ഫെസ്റ്റിൽ രചന ഇനങ്ങളിലും സ്റ്റേജിനങ്ങളിലും മത്സരങ്ങൾ നടന്നു. പ്രിൻസിപ്പൽ വി.എസ് ഷമീർ സ്വാഗതവും ഫെസ്റ്റ് കൺവീനർ കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. അധ്യാപകരും പി.ടി.എ കമ്മറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News