ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
Update: 2023-10-04 02:50 GMT
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ ദാവൂദ് ആണ് മരിച്ചത്.
നിസ്വ കെ.എം.സി.സി പ്രവർത്തകനായിരുന്നു. നാല് വർഷമായി ഒമാനിലാണ് താമസം. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് നിസ്വ കെ.എം.സി. സി പ്രവർത്തകർ അറിയിച്ചു.