ഒമാനിൽ മണ്ണ് മാന്തി യന്ത്രം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
Update: 2023-06-15 03:40 GMT
ഒമാനിലെ തെക്കൻ ബാത്തിനയിൽ തൊഴിൽ സ്ഥലത്ത് മണ്ണ് മാന്തി യന്ത്രം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. മറ്റൊൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സുവൈഖ് വിലായത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.