ഉച്ചവിശ്രമ നിയമം; പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം

വേനൽക്കാലങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്

Update: 2024-06-02 10:52 GMT
Editor : Thameem CP | By : Web Desk
Advertising

മസ്കത്ത് : ഒമാനിൽ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പാക്കി തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം നടപ്പാക്കുന്ന തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ കീഴിൽ പരിശോധനയും ശക്തമാക്കി. നിർമ്മാണ മേഖലകളിലും മറ്റ് ഔട്ട്‌ഡോർ മേഖലകളിലും ജോലിയെടുക്കുന്ന തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതാണ് നിയമം.

വേനൽക്കാലങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. ഇത് സംബന്ധിച്ച് തൊഴിലുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.തൊഴിലുടമകൾ ഈ നിയന്ത്രണം പാലിക്കുകയും അതിനനുസരിച്ച് അവരുടെ ജോലി സമയം ക്രമീകരിക്കുകയും വേണം. പാലിക്കാത്ത തൊഴിലുടമക്ക് 500 മുതൽ 1,000റിയാൽ വരെ കടുത്ത പിഴയും ലഭിക്കും. നിയമം കർശനമായി നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ വിവധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News