ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്തും
ഇറ്റലിയിലെ വെനീസ്, പോർച്ചുഗലിലെ ലിസ്ബൺ, ഫ്രാൻസിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവയും മസ്‌കത്തിന് പുറമെ പട്ടികയിലുണ്ട്
ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഒമാന്റെ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചു. യു സിറ്റി ഗൈഡ്സ്, ഹൗസ് ബ്യൂട്ടിഫുൾ എന്നീ ട്രാവൽ വെബ്സൈറ്റുകളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ വെനീസ്, പോർച്ചുഗലിലെ ലിസ്ബൺ, ഫ്രാൻസിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവയും മസ്‌കത്തിന് പുറമെ പട്ടികയിലുണ്ട്.
മസ്‌കത്തിനെ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ഭൂപ്രകൃതികൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, ഒമാനി ബീച്ചുകളുടെ ഭംഗി, സഞ്ചാരികളെ ക്രൂയിസുകളിൽ കൊണ്ടുപോകുന്ന ഡൈവിങ് ക്ലബ് പോലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചൊക്കെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒമാനിലെ ഏറ്റവും വലിയ നഗരമാണ് മസ്‌കത്ത്. രാജ്യത്ത് എണ്ണ കണ്ടെത്തിയതോടെ നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങിയത്.
Muscat is one of the five most beautiful cities in the world