പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിക്കുന്നതിനെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി

ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽ നിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി

Update: 2023-06-10 18:16 GMT
Advertising

മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽ നിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസകത്തിന്റെ നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതു സ്ഥലങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത്. ദൈനംദിന പാതയിലോ പാർപ്പിട പരിസരങ്ങളുടെ പ്രവേശന കവാടങ്ങളിലോ ഇങ്ങനെ വാഹനം ഉപേക്ഷിച്ച് പോകുന്നതിനാൽ ഗതാഗതം തടസ്സവും ഉണ്ടാകുന്നുണ്ട്. 15 അല്ലെങ്കിൽ അതിൽ താഴെ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന കാറുകൾക്കും ബസുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 200റിയാലും 15ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന ബസുകൾക്കും ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്ത ട്രക്കുകൾക്കും 400 റിയാൽ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാവുന്ന വാഹനമാണ് ഉപേക്ഷിക്കുന്നതെങ്കിൽ 1000 റിയാലും പിഴ ചുമത്തുമെന്നും അറിയിച്ചു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ നടപടി ആരംഭിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് നടപടി.


Full View


Muscat Municipality against leaving vehicles in public places

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News