തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കൽ: മസ്‌കത്തിൽ 5,000 റിയാൽ വരെ പിഴ, ആറ് മാസം വരെ തടവ്

ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ വസ്ത്രം അലക്കിയ ശേഷം ബാൽക്കണികളിൽ ഉണക്കാൻ ഉപയോഗിക്കുന്നത് വർധിച്ചതോടെയാണ് മസ്‌കത്ത് നഗരസഭ അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്

Update: 2023-03-09 19:28 GMT

drying clothes on open balconies

Advertising

മസ്‌കത്ത്: തുറന്നിട്ട ബാൽക്കണിയിൽ വസത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പിഴയും തടവ് ഉൾപ്പെടെ കർശന ശിക്ഷകളാണ് മസ്‌കത്ത് നഗരസഭ ഏർപ്പെടുത്തിയിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറു മാസം വരെ തടവും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ വസ്ത്രം അലക്കിയ ശേഷം ബാൽക്കണികളിൽ ഉണക്കാൻ ഉപയോഗിക്കുന്നത് വർധിച്ചതോടെയാണ് മസ്‌കത്ത് നഗരസഭ അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

നഗരത്തിന്റെ ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തിൽ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, മറയുള്ള ബാൽക്കണികളിൽ വസ്ത്രം ഉണക്കാൻ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ പുറത്തേക്ക് കാണാത്ത വിധം മറച്ച് കൊണ്ടായിരിക്കണം. മരത്തടിയാൽ നിർമിച്ച നെറ്റുകളോ മറ്റോ ആണ് വസ്ത്രങ്ങൾ മറക്കാനായി ഉപയോഗിക്കേണ്ടത്. ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുതെന്നും നഗരസഭാ അധികൃതർ നിർദേശിച്ചു.


Full View

Muscat Municipality warns against people drying clothes on open balconies

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News