മസ്കത്ത് നൈറ്റ്സ് നാല് വേദികളിലായി അരങ്ങേറും

ജനുവരി 19മുതൽ ഫെബ്രുവരി നാലു വരെയാണ് മസ്കത്ത് നൈറ്റ്സ്

Update: 2023-01-15 18:14 GMT
Advertising

മസ്കത്ത് നഗരത്തിന് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ്സ് നാല് വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാല് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന മസ്കത്ത് ഫെസ്റ്റിവലിന്‍റെറ പിൻഗാമിയായി ആണ് മസ്കത്ത് നൈറ്റ്സ് എത്തുന്നത്.

ജനുവരി 19മുതൽ ഫെബ്രുവരി നാലുവരെ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലായിരിക്കും മസ്കത്ത് നൈറ്റ്സ് അരങ്ങേറുക. ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനം അനുവദിക്കും. ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് നാലിടങ്ങളിലായി പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. വിനോദ പരിപാടികൾക്ക് പുറമെ ആഭ്യന്തര, വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ആശയവിനിമയത്തിനുമുള്ള വേദിയായി മസ്കത്ത് നൈറ്റ്സിന്‍റെ പരിപാടികൾ മാറും. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News