ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്: നജീബ് കാന്തപുരം എം.എല്‍.എ
ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനാണ് മുസ്്ലിംലീഗ് ശ്രമിക്കുന്നതെന്ന് നജീബ് കാന്തപുരം എം.എല്‍.എ സലാലയില്‍ പറഞ്ഞു. മ്യൂസിയം ഹാളില്‍ സലാല കെ.എം.സി.സി സംഘടിപ്പിച്ച ഈദ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡും പാലവും മാത്രമല്ല വികസനം, ശിഹാബ് തങ്ങള്‍ അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബലിപെരുന്നാളിന്റെ സന്ദേശം ഇബ്രാഹീമാവുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മോട്ടിവേറ്റര്‍ ട്രെയിനര്‍ പി.എം.എ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കരുണയും അനുകമ്പയും സ്നേഹവുമാണ് വിജയം, സമയത്തിനും ആരോഗ്യത്തിനും സകാത്തുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒന്നിനെയും പേടിക്കരുതെന്നും ലോകം വിശാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി സ്വാഗതവും കണ്‍വീനര്‍ മുനീര്‍ മുട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോ. അബൂബക്കര്‍ സിദ്ദീഖിനെ ചടങ്ങില്‍ ആദരിച്ചു. നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി ഭാരവാഹി ജലീല്‍ കോട്ടക്കലിന് ഉപഹാരം നല്‍കി. ആദിൽ സൈദ് അജാൻ ഫാദിൽ, രാകേഷ് കുമാര്‍ ജാ ,നാസര്‍ കമൂന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മലർവാടി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഒപ്പനയും കണ്ണൂർ മമ്മാലി ഫിറോസ് നാദാപുരം ഫൈസൽ വടകര എന്നിവരുടെ നേതൃത്വത്തിൽ ഇശൽ രാവും അരങ്ങേറി.
സി.കെ.വി യൂസുഫ്, വി.പി. അബ്‌ദുസ്സലാം ഹാജി, ആര്‍.കെ. അഹമ്മദ്, ഇബ്രാഹിം എ.കെ, ഹാഷിം കോട്ടക്കല്‍, ജാബിര്‍ ഷരീഫ്, റഹീം താനാളൂര്‍, റിയാസ് ചോറോട് എന്നിവര്‍ നേത്യത്വം നല്‍കി.