സലാലയില്‍ പുതിയ അല്‍ നസീം വാട്ടര്‍തീം പാര്‍ക്ക് തുറന്നു
Update: 2023-07-31 21:05 GMT
സലാല ഇത്തിനിലെ അല്‍ മുറൂജ് ആംഫി തിയേറ്ററിന് സമീപം സലാലയിലെ പുതിയ വാട്ടര്‍ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്തു.
ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍ വാന്‍ ബിന്‍ തുര്‍ക്കി, ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഡോ. അഹമ്മദ് ബിന്‍ മുഹ് സിന്‍ അല്‍ ഗസ്സാനി എന്നിവര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു.
മൂന്ന് ഫേസുള്ള പാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തിക്കുക. വാട്ടര്‍ തീം പാര്‍ക്ക്, മിനി മ്യഗശാല, ഗെയിമുകള്‍ എന്നിവ അടങ്ങിയതാണ് പാര്‍ക്ക്.