ഖരീഫ് സീസൺ: സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസ്
ടിക്കറ്റ് നിരക്ക് 58 ഒമാനി റിയാൽ
Update: 2024-06-24 09:46 GMT
സലാല: ഖരീഫ് സീസൺ പ്രമാണിച്ച് സുഹാറിൽ നിന്ന് സലാലയിലേക്ക് ദിവസേന പുതിയ വിമാന സർവീസ്. ജൂലൈ ഒന്ന് മുതൽ തുടങ്ങുന്ന സർവീസ് സലാം എയറാണ് നടത്തുന്നത്. ഇരുവശത്തേക്കുമായുള്ള ടിക്കറ്റ് നിരക്ക് 58 ഒമാനി റിയാലാണ്. പുതിയ സർവീസ് വഴി സുഹാറിൽനിന്ന് ഏകദേശം ഒരു മണിക്കൂർ കൊണ്ട് സലാലയിലെത്താനാകും. ഖരീഫിനോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് നടക്കുന്നു. ഒട്ടനവധി പേർ പ്രദേശത്തേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്.