പ്രവാസി വെൽഫെയർ സലാലക്ക് പുതിയ നേതൃത്വം
പ്രവാസി വെൽഫെയർ സലാലയുടെ 2024-25 കാലഘട്ടത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്ല മുഹമ്മദ് പ്രസിഡന്റായും സജീബ് ജലാൽ, തസ്രീന ഗഫൂർ എന്നിവരെ ജനറൽ സെക്രട്ടറിമാരായും വഹീദ് ചേന്ദമംഗല്ലൂരിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
സലാല ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം മേൽനോട്ടം നൽകി.
വൈസ് പ്രസിഡൻറ് മാരായി രവീന്ദ്രൻ നെയ്യാറ്റിൻകര, കെ.സൈനുദ്ദീൻ പൊന്നാനി, സാജിത ഹഫീസ് ,സെക്രട്ടറിമാരായി മുസമ്മിൽ മുഹമ്മദ്, കബീർ കണമല, സിദ്ദീഖ് എൻ.പി, അരുൺകുമാർ, ഷഹനാസ്, ടീം വെൽഫെയർ ക്യാപ്റ്റനായി സബീർ പിടി, വൈസ് ക്യാപ്റ്റൻ മാരായി മുസ്തഫ പൊന്നാനി, ആരിഫ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രവർത്തക കൺവെൻഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എല്ലാ മനുഷ്യർക്കും തുല്യ പരിഗണനയും ക്ഷേമവും ഉറപ്പുവരുത്തുന്ന ക്ഷേമ രാഷ്ട്ര നിർമ്മിതിക്കായി ശബ്ദമുയർത്തുവാനും പ്രവാസികളുടെ പ്രയാസങ്ങൾ ദുരീകരിക്കുവാനായി പരിശ്രമിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. കെ. ഷൗക്കത്തലി സ്വാഗതം പറഞ്ഞു.