മിഡിൽ ഈസ്റ്റിലെ 'മോസ്റ്റ് കംഫർട്ടബിൾ സീറ്റ്' അവാർഡ് സ്വന്തമാക്കി ഒമാൻ എയർ

എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷനാണ് ഒമാൻ എയറിന് അവാർഡ് നൽകിയത്.

Update: 2024-06-15 09:54 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത് :  മിഡിൽ ഈസ്റ്റിലെ 2024ലെ 'മോസ്റ്റ് കംഫർട്ടബിൾ സീറ്റ്' അവാർഡ് സ്വന്തമാക്കി ഒമാൻ എയർ.എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷനാണ് (APEX) ഒമാൻ എയറിന് അവാർഡ് നൽകിയത്.

'ഞങ്ങളുടെ യാത്രക്കാർ തന്നെയാണ് ഞങ്ങളുടെ പ്രവർത്തനത്തിന്റെ കാതൽ. അവർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രയത്‌നങ്ങൾ തുടരാൻ ഞങ്ങൾ അഭിമാനിക്കുന്നു. ഓരോ യാത്രയിലും വിമാനത്തിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത ഈ പുരസ്‌കാരം വീണ്ടും ഉറപ്പിക്കുന്നു,'' എന്ന് അവാർഡ് നേട്ടത്തോടനുബന്ധിച്ച് ഒമാൻ എയർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News