ഈദ് ആഘോഷം: നിർദേശങ്ങളുമായി ഒമാൻ
12 വയസ്സിന് താഴെയുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ ഈദ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല
Update: 2022-04-26 03:24 GMT
പൊതു സ്ഥലങ്ങളില്‍ ഈദ് ആഘോഷ പരിപാടികള്‍ക്ക് ഒമാനില്‍ വിലക്കേര്‍പ്പെടുത്തി സുപ്രീം കമ്മിറ്റിയുടെ ഉത്തരവ്. കോവിഡിനെതിരെയുള്ള രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് മാത്രമാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്നാണ് ഉത്തരവ്.
12 വയസ്സിന് താഴെയുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ ഈദ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പരസ്പരമുള്ള ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ മുന്നറിയിപ്പുണ്ട്.