ഒമാനിൽ തണുത്ത കാലാവസ്ഥ തുടരും

എല്ലാ ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി

Update: 2024-12-14 17:09 GMT
Advertising

മസ്‌കത്ത്: ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി. തണുത്ത കാലാവസ്ഥതന്നെ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ മാസം 21, 22 തീയതികളിൽ താപനില 18 ഡിഗ്രി സെൽഷ്യസായി കുറയും.

പകൽ സമയത്തെ വെയിലിലും തണുത്ത കാറ്റാണ് മസ്‌കത്ത് ഗവർണറേറ്റിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. സാദിഖിൽ 12.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ബിദിയ, ഹൈമ, മസ്‌യൂന, മുഖൈഷ് എന്നിവിടങ്ങളിൽ 17 ഡിഗ്രി സെൽഷ്യസിന് താഴെയാണ് കുറഞ്ഞ താപനില. വദീ ബനീഖാലിദ്, ഖുറൈൻ, ഹിരിക് എന്നിവിടങ്ങളിലും കുറഞ്ഞ താപനില തന്നെയാണ്. എന്നാൽ ദിമാ വാദീതൈൻ, ഇബ്രി സനാഇയ, ഫഹൂദ്, ബിദ്ബിദ്, ഇബ്ര, ബർക എന്നിവിടങ്ങളിൽ താരതമ്യേന താപനില കൂടുതലാണ്.

ഒമാനിലെ ഊട്ടി എനനറിയപ്പെടുന്ന ജബൽ അഖ്ദറിലും താപനിലയിൽ വൻ കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 12 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഇവിടുത്തെ താപനില. ഇത് ഈ മാസം 16, 17 ദിവസങ്ങളിൽ താപനില ആറ് ഡിഗ്രി സെൽഷ്യസായി കുറയും. വരും ദിവസങ്ങളിലും സമാന കാലാവസ്ഥാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. ജബൽ ശംസിൽ അതി ശൈത്യമാണ്. ജബൽ ശംസിൽ ഞായറാഴ്ച പൂജ്യം ഡിഗ്രി സെൽഷ്യസും തിങ്കളാഴ്ച മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസുമാണ് 17 ന് മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News